400 വര്‍ഷമായുള്ള വിലക്ക് നീങ്ങി: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനം

Untitled-10

ഡറാഡൂണ്‍: ദലിതര്‍ക്കും സ്ത്രീകള്‍ക്കും 400 വര്‍ഷമായി തുടരുന്ന പ്രവേശവിലക്ക് നീക്കാന്‍ ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ തീരുമാനമായി. ഗര്‍വാളിലെ ജൗന്‍സാര്‍ ബവാര്‍ പ്രദേശത്തെ പരശുരാമ ക്ഷേത്രമാണ് എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നുകൊടുത്തത്. ക്ഷേത്രപ്രവേശനത്തിന് ഇനിമുതല്‍ യാതൊരു വിലക്കും ഉണ്ടാകില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന മൃഗബലി നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്.

പ്രദേശം വളര്‍ച്ചയുടെ പാതയിലാണെന്നും സാക്ഷരതാനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ജനം കാലത്തിനൊത്ത മാറ്റം ആഗ്രഹിക്കുന്നുവെന്നും ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ജവഹര്‍ സിങ് ചൗഹാന്‍ പറഞ്ഞു.  ക്ഷേത്രവിലക്കിനെതിരെ 13 വര്‍ഷമായി ദലിത് സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
ക്ഷേത്രം 400 വര്‍ഷം മുമ്പാണ് പണിതത്. അന്നുമുതല്‍ ഇവിടെ ദലിതര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശമുണ്ടായിരുന്നില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് രാജ്യത്തെ മറ്റൊരു ക്ഷേത്രത്തില്‍ നിലക്കുകള്‍ നീക്കിയതെന്നത് ശ്രദ്ദേയമാണ്.

DONT MISS
Top