കൊല്‍ക്കത്തയില്‍ യുവതിയും ഇരട്ടക്കുട്ടികളും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍

stab

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 35കാരിയെയും 16 വയസ്സുകാരായ ഇരട്ടകളായ മക്കളെയും കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ പോഷ് പാം അപാര്‍ട്‌മെന്റിലെ മൂന്നാം നിലയില്‍ ശനിയാഴ്ച്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റ രീതിയില്‍ കണ്ടെത്തിയ ഇവരുടെ ഭര്‍ത്താവിനെ ആശുപത്തരിയില്‍ പ്രവേശിപ്പിച്ചു.
കത്തി കൊണ്ട് കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ബെഡ്‌റൂമിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിെന്റ പ്രാഥമിക നിഗമനം.

DONT MISS
Top