സംഗീതസാന്ദ്രമായി റഹ്മാന്‍ ഈണം; ഗൗതം മേനോന്‍ ചിത്രത്തിലെ ഗാനം കാണാം

chimbu

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിലെ തള്ളിപ്പോകാതെ എന്ന ഗാനം പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനത്തിന്റെ മറ്റൊരു വേര്‍ഷന്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചിമ്പു പാടിയ ഗാനം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് നായകന്‍മാര്‍. സാഹസം സ്വാസഗ സാഗിപോ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. യെന്നൈ അറിന്താളിന്റെ വന്‍ വിജയത്തിന് ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

DONT MISS