സ്‌റാര്‍ട്ട് അപ്പും അസഹിഷ്ണുതയും ഒത്തുപോവില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

Untitled-1

മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ അഭിമാന പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അതേസമയം അസഹിഷ്ണുത തുടരുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. മുംബൈയിലെ എന്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ആര്‍എസ്എസിന്റെ കാഴ്ചപ്പാടുകളില്‍ ധാര്‍ഷ്ട്യമുണ്ട്. എന്നാല്‍ സ്റ്റാര്‍ട്ട് അപ്പുള്‍ക്ക് ആവശ്യം തുറന്ന സമീപനവും ആശയങ്ങളുടെ സ്വതന്ത്ര കൈമാറ്റവുമാണ്. ഇത് രണ്ടും ഒരുമിച്ചു പോകില്ലെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാല്‍ അവര്‍ ജനങ്ങളെ ഹിന്ദുക്കള്‍, മുസ്‌ലിംങ്ങള്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള വിഭജനം നടത്തുന്നതാണെന്ന് രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റ് തടസപ്പെടുത്തുകയെന്നത് കോണ്‍ഗ്രസ് നയമല്ലെന്നും തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുന്ന ദിവസം രാജ്യസഭയില്‍ സാധന സേവന ബില്ലിനെ പിന്തുണക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് തയാറായാല്‍ 15 മിനിട്ട് കൊണ്ട് ജിഎസ്ടി പാസാക്കാന്‍ സമ്മതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top