രണ്‍ബീറും കത്രീനയും വേര്‍പിരിഞ്ഞു

ranbir

ബോളിവുഡിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞു. ഇരുവരും പിരിയാന്‍ ഒരുങ്ങുന്ന എന്ന തരത്തില്‍ ഏറെ നാളായി ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രണ്‍ബീറിനും കത്രീനക്കും ഇടയില്‍ രൂപപ്പെട്ട അഭിപ്രായഭിന്നതകള്‍ രൂക്ഷമായതാണ് വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീറിന്റെ പൂര്‍വ്വകാമുകി ദീപിക പദുക്കോണുമായുള്ള ബന്ധം ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെ തമാശ എന്ന ചിത്രത്തില്‍ രണ്‍ബീറും ദീപികയും നായികാനായകന്‍മാരായിരുന്നു. ചിത്രത്തിലെ ലിപ് ലോക്ക് സീനുകള്‍ കത്രീനയെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രണയബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പ് നടന്‍ സല്‍മാന്‍ ഖാനുമായി കത്രീന ഇതേക്കുറിച്ച് സംസാരിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

DONT MISS
Top