സിനിമ രംഗത്തുള്ള ഒരാള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് കങ്കണാ റണാവത്ത്‌

kangana-ranaut

മുംബൈ: സിനിമാരംഗത്തുള്ള ഒരാളാല്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി സിനിമ താരം കങ്കണ റണാവത്ത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാദത്ത് എഴുതിയ ദി അണ്‍ക്വയറ്റ് ലാന്റ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് കങ്കണ റണാവത്ത് ശാരീരിക പീഡനത്തിന്റെ വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമാ രംഗത്തുള്ള ഒരാളില്‍ നിന്നും എനിക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. എന്നാല്‍ അത് ആരാണെന്നു പറയാനോ അതിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ താന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കി.

തലക്കടിച്ചു കീഴ്‌പ്പെടുത്തിയതിനു ശേഷമാണ് അയാള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഗുണം കണ്ടില്ല. അടുത്ത ദിവസം തന്നെ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അയാള്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയാണുണ്ടായതെന്നും കങ്കണ പറഞ്ഞു.

kangana

ദി അണ്‍ക്വയറ്റ് ലാന്റ് എന്ന പുസ്തകത്തില്‍ കുട്ടിക്കാലത്ത് താന്‍ നേരിട്ട ലൈംഗിക പീഡനത്തിന്റെ വളിപ്പെടുത്തലുകള്‍ നല്‍കിയിരുന്നു. ബര്‍ക്കാദത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചകള്‍ക്കു വഴിതുറന്നതിനു പിന്നാലെയാണ് കങ്കണ റണാവത്തിന്റെ തുറന്നുപറച്ചില്‍.

DONT MISS
Top