റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാന്‍ 26 വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍മിയുടെ ഡോഗ് സ്‌ക്വാഡും

DOG-SQUAD-1ദില്ലി: 26വര്‍ഷത്തിനു ശേഷം റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ ആര്‍മിയുടെ ഡോഗ് സ്‌ക്വാഡും അണിനിരക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച 36 ശ്വാനവീരന്മാരാണ് ജനുവരി 26ന് രാജ്പത്തില്‍ ചുവടുവയ്ക്കുക. ഇതിനായി 24 ലാബ്രഡോര്‍ നായകള്‍ക്കും 12 ജര്‍മ്മന്‍ ഷെപ്പേര്‍ഡുകള്‍ക്കും വിദഗ്ധ പരിശീലനം നല്‍കിക്കഴിഞ്ഞു.
DOG-SQUAD

ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള മീററ്റിലെ റീമൗണ്ട് ആന്റ് വെറ്റിനറി സെന്ററില്‍ നിന്നാണ് ഈ ശ്വാനസൈന്യം എത്തുന്നത്. ഇവരുടെ മികച്ച പരേഡിനായി തെരഞ്ഞെടുത്ത് ശ്വാനവീരന്മാര്‍ക്ക് കഴിഞ്ഞ നാലുമാസമായി അതിവിദഗ്ദ പരിശീലനമാണ് നല്‍കുന്നത്. അന്നേ ദിവസം രാജ്പത്തിലുണ്ടാകുന്ന ശബ്ദങ്ങളുമായും ആള്‍ക്കൂട്ടവുമായും ചുറ്റുപാടുകളുമായും പൊരുത്തപ്പെടാനുള്ള പരിശീലനവും ഇവര്‍ക്കു നല്‍കുന്നുണ്ട്.
DOG-SQUAD.2jpg

നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി ചുവടുവയ്ക്കുന്ന ശ്വാനന്മാരെയാണ് പരേഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിശീലകരുടെ നിര്‍ദ്ദേശത്തെ എത്ര കൃത്യമായി ഇവര്‍ പാലിക്കുന്നുവെന്നതും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായിരുന്നു. 1200ഓളം ശ്വാനന്മാരാണ് സൈന്യത്തിലുള്ളത്. സൈന്യത്തിന്റെ പലപ്രമുഖ കേസുകളിലും മികച്ച് സഹായമാണ് ഈ സ്‌ക്വാഡില്‍ നിന്നും ലഭിക്കുന്നത്.

DONT MISS
Top