സംഗീതത്തിന് അതിരുകളില്ല: ഗുലാം അലിയുടെ ഗസല്‍സന്ധ്യ ഇന്ന് തിരുവനന്തപുരത്ത്

gulam ali

തിരുവനന്തപുരം: ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി. ചാന്ദ്‌നി കി രാത് ഗുലാം അലി കേ സാത് എന്ന് പേരിട്ടിരിക്കുന്ന ഗസല്‍ സന്ധ്യയില്‍ കവി ഒഎന്‍വി കുറുപ്പ് ഉള്‍പ്പെടെ ഏഴോളം പ്രമുഖര്‍ പങ്കെടുക്കും.

ഗസല്‍ സന്ധ്യയില്‍ ഗുലാം അലിക്ക് ആദരം അര്‍പ്പിച്ച് എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഫ്യുഷന്‍ സംഗീതം അവതരിപ്പിക്കും. വൈക്കം വിജയലക്ഷ്മി, അപര്‍ണ രാജീവ് എന്നിവര്‍ ഗസല്‍ അവതരിപ്പിക്കും. സ്വരലയയുടെ ഗ്ലോബല്‍ ലജന്ററി അവാര്‍ഡ് വാങ്ങുന്നതിനായാണ് ഗുലാം അലി തലസ്ഥാനത്ത് എത്തിയത്. 17 ന് കോഴിക്കോട്ടും ഗുലാം അലിയുടെ ഗസല്‍ സന്ധ്യ നടത്തും. പരിപാടിക്ക് ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷയിലാണ് പരിപാടികള്‍ നടക്കുക.

DONT MISS
Top