ഗൗതം മേനോന്‍ ചിത്രത്തില്‍ ചിമ്പു പാടിയ ഗാനം പുറത്തിറങ്ങി

chimbu

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ ചിമ്പുവാണ് പുറത്തിറങ്ങിയ ഗാനം പാടിയിരിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗചൈതന്യയുമാണ് നായകന്‍മാര്‍. സാഹസം സ്വാസഗ സാഗിപോ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. യെന്നൈ അറിന്താളിന്റെ വന്‍ വിജയത്തിന് ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

DONT MISS