ഗുലാം അലി എത്തി; കേരളത്തില്‍ ഇനി ഗസല്‍ സന്ധ്യകള്‍

gulam-ali

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ ഗുലം അലിയെ ടൂറിസം വകുപ്പ് മന്ത്രി എ പി .അനില്‍ കുമാര്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ,മേയര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് വൈകുന്നേരം ഗുലാം അലിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം ഒരുക്കുന്നുണ്ട്.

നാളെ തിരുവനന്തപുരത്ത് നിശാഗന്ധിയിലും 17 ന് കോഴിക്കോടും ഗുലാം അലി ഗസല്‍ സന്ധ്യ നടത്തും. ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് വേണ്ടി പോലീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ അതിഥിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വരലയയുടെ ക്ഷണം സ്വീകരിച്ചാണ് ഗുലാം അലി കേരളത്തിലെത്തിയത്.

DONT MISS
Top