ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടാന്‍ മലബാര്‍ ബീറ്റ്‌സിന്റെ സംഗീത വിരുന്ന്

Untitled-5

ജിദ്ദ: ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഫണ്ട് കണ്ടെത്തുക എന്ന ലക്ഷൃവുമായി ജിദ്ദയിലെ മലബാര്‍ ബീറ്റ്‌സ് ‘സീസണ്‍ 2’ എന്നപേരില്‍ സംഗിതവിരുന്നൊരുക്കി. കേരളത്തില്‍ നിന്നെത്തിയ പ്രമുഖ ഗായകന്‍ സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാവിരുന്നില്‍ പങ്കെടുത്തത്. ആഷാ ഷിജു, ഡോ. മിര്‍സാന, ഹക്കീം അരിമ്പ്ര, ഫാത്തിമ ഷിജ തുടങ്ങിയവരാണ് ഗാനവിരുന്നില്‍ പങ്കെടുത്തത്. ഉണ്ണീന്‍ പുലാക്കല്‍, റഷീദ് കൂരിയാട്, ഫൈസല്‍ കൊണ്ടോട്ടി, സലാം റയാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

DONT MISS
Top