അര്‍ണബ് ഗോസ്വാമി കുരയ്ക്കുകയാണെന്ന് ആനന്ദ് പട്വര്‍ധന്‍

Untitled-10

മുംബൈ: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഒരു ദേശീയ ചാനലിന്റെ ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് ആനന്ദ് പട്വര്‍ധന്‍ രംഗത്ത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ ആനന്ദ് പട്വര്‍ധന്‍ ഒരു മാധ്യമത്തിനും മുഖം നല്‍കുന്നില്ലെന്ന അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് ആനന്ദ് പട്വര്‍ധന്റെ വിമര്‍ശം.
അര്‍ണബ് തന്റെ ചാനല്‍ മാറ്റി മറ്റേതെങ്കിലും ചാനല്‍ വെച്ചിരുന്നെങ്കില്‍ തന്നെ കാണുമായിരുന്നുവെന്ന് പട്വര്‍ധന്‍ പറഞ്ഞു. അര്‍ണബിന്റെ ചാനല്‍ ബഹിഷ്‌കരിക്കാനുണ്ടായ കാരണം എന്താണെന്നും ആനന്ദ് പട്വര്‍ധന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ചാനലില്‍ വരാത്തതിന് കാരണം മനസിലായില്ലെങ്കില്‍ അത് ഞാനിവിടെ പറയുന്നു. ദേശീയ അവാര്‍ഡുകള്‍ ഞങ്ങള്‍ തിരിച്ചുകൊടുത്തതിന് അര്‍ണബ് ഞങ്ങള്‍ക്ക് നേരെ കുരയ്ക്കുകയായിരുന്നു. അതുവഴി അദ്ദേഹത്തിന്റെ വിവേകമില്ലായ്മയും ബഹുമാനമില്ലായ്മയും കടപ്പാടുമില്ലായ്മയുമെല്ലാം വെളിപ്പെട്ടു. ഭിന്നാഭിപ്രായം എനിക്ക് മനസിലാകും. എന്നാല്‍. ഈ കുരച്ച് ചാടല്‍ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ആരെങ്കിലും അദ്ദേഹത്തിന് ഒരു ബിസ്‌കറ്റ് ഇട്ടുകൊടുത്താല്‍ അദ്ദേഹം ഈ കുര അവസാനിപ്പിച്ചേക്കും. അദ്ദേഹത്തിന്റെ ചാനലില്‍ വീണ്ടും വരാന്‍ ഞാന്‍ ശ്രമിച്ചേക്കും’ പട് വര്‍ധന്‍ പറഞ്ഞു.

DONT MISS
Top