സോണിയഗാന്ധിക്ക് രാം ജഠ്മലാനിയുടെ സൗജന്യ നിയമസഹായം

േദലഗോ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സൗജന്യനിയമസഹായം വാഗ്ദാനം ചെയ്ത് മുന്‍ ബിജെപി നേതാവും ഉയര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യയ്ക്ക് കൈമാറിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഇവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഈ കേസിലാണ് രാം ജഠ്മലാനി നിയമ വാഗ്ദാനവുമായി രംഗത്തെത്തിയത്.

നിയമസഹായം വാഗ്ദാനം ചെയ്ത് രാം ജഠ്മലാനി സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. നിങ്ങളുടെ പാര്‍ട്ടിയില്‍ പ്രമുഖരായ അഭിഭാഷകരുണ്ടെന്ന് തനിക്കറിയാമെന്നും, ആവശ്യമുള്ളപ്പോള്‍ തന്റെ സേവനം ചോദിക്കാമെന്നും, കേസില്‍ തന്റെ പൂര്‍ണ്ണ പിന്‍ന്തുണയുണ്ടാകുമെന്നും രാം ജഠ്മലാനി കത്തില്‍ പറഞ്ഞിരുന്നു.

പ്രതിഫലം പോലും ആവശ്യമില്ലെന്നാണ് രാം ജഠ്മലാനി പറഞ്ഞിരിക്കുന്നത്. സോണിയയും രാഹുലും തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ബോദ്ധ്യമുണ്ടെന്നും മലാനി പറഞ്ഞു. എന്നാല്‍ കേസ് മലാനിക്ക് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. രാം ജഠ് മലാനി കേസ് ഏറ്റെടുക്കുകയാണെങ്കില്‍ ശക്തമായ നിയമപോരാട്ടം നടക്കുമെന്ന കാര്യം ഉറപ്പാണ്.

DONT MISS
Top