വിക്രത്തിന്റെ ആല്‍ബത്തില്‍ നിവിനൊപ്പം പൃഥ്വീരാജും എത്തുന്നു

prithvi-1

സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന നടന്‍ വിക്രമിന്റെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തില്‍ പൃഥ്വീരാജും അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ അടുത്ത സുഹൃത്ത് കൂടിയായ വിക്രത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് താരം ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയത്. വിക്രമുമൊത്തുള്ള ചിത്രം പൃഥ്വീരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തും സഹോദരനും പ്രചോദകനും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ നിവിന്‍ പോളിയും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.

With my friend, brother and inspiration..Chiyaan Vikram..Spirit of Chennai music video shoot

Posted by Prithviraj Sukumaran on Tuesday, 12 January 2016

nivin

Vikram Sir has been a great inspiration for me all throughout. It was not until I met him I could get to know the fine…

Posted by Nivin Pauly on Monday, 11 January 2016

പ്രമുഖ താരങ്ങളാണ് ആല്‍ബത്തില്‍ അഭിനയിക്കാനെത്തുന്നത്. ബോളിവുഡില്‍ നിന്നും നടന്‍ അഭിഷേക് ബച്ചന്റെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയമായത്. പ്രഭാസ്, സൂര്യ, പുനീത് രാജ്കുമാര്‍, ജയംരവി, സിദ്ധാര്‍ത്ഥ്, ഭരത്, ശിവകാര്‍ത്തികേയന്‍, നയന്‍താര, നിത്യാ മേനോന്‍, അമലാ പോള്‍, വരലക്ഷ്മി ശരത് കുമാര്‍,ചാര്‍മി കൗര്‍, ഖുഷ്ബു എന്നിവരും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.
vikram-1

മദന്‍ കാര്‍ക്കിയും രോകേഷും ഗാനബാലയും ചേര്‍ന്നാണ് ആല്‍ബം രചിച്ചിരിക്കുന്നത്. ജി ഗിരിനാന്ധാണ് സംഗീതസംവിധാനം. എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ചിന്‍മയി, ശ്വേതാ മോഹന്‍, വിജയ് പ്രകാശ്, ഹരിചരണ്‍, നരേഷ് അയ്യര്‍ എന്നിവരുള്‍പ്പെടെ വലിയൊരു ഗായകസംഘം തന്നെ ആല്‍ബത്തിന് പിന്നിലുണ്ട്. വിക്രം തന്നെയാണ് ആല്‍ബം നിര്‍മ്മിക്കുന്നത്. വിജയ് മില്‍ട്ടണാണ് ഛായാഗ്രാഹണം.

DONT MISS