ചെന്നൈയില്‍ പ്രേമം ഇന്ന് ഓടിത്തീരും: പ്രദര്‍ശനം നിര്‍ത്തുന്നത് 230-ആം ദിവസം

premam

കേരളത്തില്‍ പ്രദര്‍ശനവിജയം നേടിയ മലയാള ചിത്രം പ്രേമത്തിന് ചെന്നൈയിലെ തിയറ്ററില്‍ ഇന്ന് അവസാന പ്രദ്രര്‍ശനം. 230 ദിവസം പിന്നിട്ടുകഴിഞ്ഞാണ് എക്‌സ്പ്രസ് അവന്യൂവിലെ എസ്‌കേപ് തിയറ്ററില്‍ നിന്നും പ്രേമം വിടുന്നത്. അല്‍ഫോന്‍സ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തിയ പ്രേമം മലയാളത്തില്‍ മാത്രമല്ല തമിഴിലും ചരിത്രം സൃഷ്ടിക്കുകയാണ്. ചെന്നൈയില്‍ ഇത്രയും കൂടുതല്‍ ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച മലയാളചിത്രം അപൂര്‍വമാണ്. പ്രേമത്തിന്റെ 222ആം ദിനം സിനിമ കാണാന്‍ നിവിന്‍ പോളിയും തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത് വാര്‍ത്തയായിരുന്നു.

DONT MISS
Top