അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

islamabad
ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം നടന്ന സ്‌ഫോടനം. 3 അഫ്ഗാന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്താന്‍ തുടങ്ങി വിദേശകാര്യ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്ന് കോണ്‍സുലേറ്റുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ്. പത്ത് ദിവസത്തിനുള്ളില്‍ കോണ്‍സുലേറ്റിന് സമീപം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

DONT MISS
Top