മുസ്‌ലിംകളെ മുഴുവന്‍ ഭീകരരായി കാണുന്ന നിലപാട് അമേരിക്കയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഒബാമ

obama

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബരാക് ഒബാമ അവസാന ഔദ്യോഗിക പ്രഭാഷണം നടത്തി. തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചാണ് ഒബാമ തന്റെ വിട വാങ്ങല്‍ പ്രസംഗം നടത്തിയത്.

അല്‍ഖ്വയ്ദയും ഐഎസും ഭീഷണിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഭീഷണി അമേരിക്കന്‍ ജനതയ്ക്ക് മേല്‍ ഇല്ലെന്ന് ഒബാമ വ്യക്തമാക്കി. സിറിയയില്‍ അമേരിക്ക നടത്തിയ ഇടപെടലുകള്‍ ശരിയായിരുന്നു. മുസ്ലിംകളെ മുഴുവന്‍ ഭീകരരായി കാണുന്ന നിലപാട് അമേരിക്കയുടെ പ്രതിച്ഛായയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും ഒബാമ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ സംശയമുള്ളവര്‍ക്ക് അത് ഒസാമ ബിന്‍ലാദനോട് ചോദിച്ചു തീര്‍ക്കാമെന്നും ഒബാമ പറഞ്ഞു. അമേരിക്കുയടെ സാമ്പത്തിക ശേഷിയിലും, നേതൃത്വത്തിലും സംശയമുള്ളവരുണ്ട്. അത് അനാവശ്യമാണ് ഒബാമ പറഞ്ഞു. ലോകകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ലോകപോലീസായി മാറാതിരിക്കാന്‍ അമേരിക്ക ശ്രദ്ധിക്കണമെന്നും ഒബാമ നിര്‍ദ്ദേശിച്ചു. ഭാവിയിലും അമേരിക്ക ലോകകാര്യങ്ങളില്‍ ഇടപെടാന്‍ ശേഷിയുള്ള ഏറ്റവും വലിയ രാജ്യമായി തുടരുമെന്നും ഒബാമ വ്യക്തമാക്കി.

DONT MISS
Top