ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിനു പിന്നില്‍ പാക് സൈന്യം: അഫ്ഗാനിസ്ഥാന്‍

indian-consulate

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈനികോദ്യഗസ്ഥരെന്ന് അഫ്ഗാനിസ്ഥാന്‍. ജനുവരി മൂന്നിന് അഫ്ഗാനിസ്ഥാനിലെ മസര്‍-ഇ-ഷെരീഫിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദികള്‍ പാക് സൈന്യമെന്ന ആരോപണമാണ് അഫ്ഗാനിസ്ഥാന്‍ ഉന്നയിക്കുന്നത്.

ആക്രമണം നടത്തിയവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്, അവര്‍ പാക് സൈന്യമാണെന്ന് 99 ശതമാനം ഉറപ്പ് തങ്ങള്‍ക്കുണ്ടെന്ന് അഫ്ഗാന്‍ വടക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സയ്യിദ് കമല്‍ പറഞ്ഞു. ആക്രമണം ആസൂത്രണം ചെയത് നടപ്പിലാക്കാനായി അവര്‍ സ്വീകരിച്ചിരുന്നത് വളരെ മികച്ച വഴികളാണ്, ദൈവത്തിന്റെ കൃപയൊന്നു കൊണ്ടു മാത്രമാണ് ആക്രമണത്തില്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നും സയ്യിദ് വ്യക്തമാക്കി.

ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് ആക്രമികളെ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗ്യസ്ഥര്‍ വധിച്ചിരുന്നു. ആക്രമണത്തിനു പിന്നിലെ പാകിസ്താന്‍ സാന്നിധ്യം ഉറപ്പുവരുത്താനായി കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗ്യസ്ഥര്‍ വ്യക്തമാക്കി.

DONT MISS
Top