പ്ലേബോയ് ബംഗ്ലാവ് വില്‍പനയ്ക്ക് : വീഡിയോ കാണാം

playboyപ്ലേബോയ് മാഗസിന്‍ ഉടമ ഹഗ് ഹെഫ്‌നര്‍ സ്വന്തം പ്ലേബോയ് ബംഗ്ലാവ് വില്‍ക്കാനൊരുങ്ങുന്നു. ലോസ് ഏഞ്ചല്‍സിലുള്ള സ്വന്തം വസതിക്ക് 200 മില്ല്യന്‍ യുഎസ് ഡോളറാണ് ഹഫ്‌നര്‍ ലേലത്തുക നിശ്ചയിച്ചിരിക്കുന്നത്.
playboy3
അമേരിക്കയില്‍ ഒരു സ്വകാര്യ വസതിക്ക് നിശ്ചയിച്ചിരിക്കുന്ന ഏറ്റവു വലിയ ലേലത്തുകയാണിത്.ബംഗ്ലാവ് വില്‍ക്കുന്നുണ്ടെങ്കിലും ഉടമയായ ഹഫ്‌നര്‍ ആ വസതിയില്‍ തന്നെ തുടരുമെന്ന നിബന്ധനയിലാണ് വില്‍പന.
playboy5
1927ല്‍ നിര്‍മ്മിച്ച പ്ലേബോയ് ബംഗ്ലാവ് ഹഫ്‌നര്‍ 1.1 മില്ല്യന്‍ ഡോളറിനാണ് വാങ്ങിയത്. കൊട്ടാരത്തിനു സദൃശ്യമായ ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത് അഞ്ചേക്കര്‍ പ്രദേശത്ത് 2000 സ്‌ക്വയര്‍ ഫീറ്റിലാണ്. 29 മുറികളാണ് ബംഗ്ലാവിലുള്ളത്. വിനോദങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ചെറിയ വീടും ഒരു തീയേറ്ററും ബംഗ്ലാവിനുള്ളിലുണ്ട്. അതിനു പുറമേ ബംഗ്ലാവിന്റെ കോംമ്പൗണ്ടിനുള്ളില്‍ മൃഗശാല ഒരുക്കാനുള്ള അനുമതിയും ഹഫ്‌നര്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പുറമേ വലിയ ടെന്നീസ് കോര്‍ട്ട്, ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവയും ബംഗ്ലാവിലുണ്ട്.
playboy4
പ്ലേബോയ് പാര്‍ട്ടികളും ഇതുസംബന്ധിച്ച ഷൂട്ടുകളും കോണ്‍ഫറന്‍സുകളും കൊണ്ട് ഒരുകാലത്ത് ഏറെ ചര്‍ച്ചയുയര്‍ത്തിയ ഒരു വസതിയായിരുന്നു പ്ലേബോയ് ബംഗ്ലാവ്.

playboy6
ലോകമെമ്പാടുമുള്ള പ്ലോബോയ് ആരാധകര്‍ക്ക് അത്ഭുതമായ പ്ലേബോയ് ബംഗ്ലാവ് ഇത്രയും വലിയ തുകയ്ക്ക് ഹഫ്‌നറുടെ നിബന്ധനയും സ്വീകരിച്ച് ആരു വാങ്ങുമെന്നു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

DONT MISS