178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു

Untitled-14

ധാക്ക: 178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ മോചിപ്പിച്ചു. രണ്ടു മാസം മുന്‍പ് അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയതിനെ തുടര്‍ന്നാണ് 178 പേര്‍ ബംഗ്ലാദേശില്‍ പിടിയിലായത്. ബാഗര്‍ഹട്ട് ജയിലിലായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വിട്ടയച്ചത്.

179 പേരടങ്ങുന്ന 14 ബോട്ടുകളാണ് ബംഗ്ലാദേശ് തീരദേശസുരക്ഷാസേന പിടിച്ചെടുത്തത്. എന്നാല്‍ പിടിയിലായ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികളിലൊരാള്‍ മരിച്ചതായി ബംഗ്ലാദേശ് മന്ത്രി മോന്‍ടുറാം പഖീര പറഞ്ഞു. ഇയാളുടെ മൃതദേഹവും നാളെ കിഴക്കന്‍ മിഡ്‌നാപൂരിലെ നാംകാനയില്‍ എത്തുമെന്നും, അവിടെ നിന്നും മത്സ്യത്തൊഴിലാളികള്‍ സ്വന്തം ദേശത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top