ഇ-സിഗററ്റ് സംവിധാനവുമായി ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ ഫോണ്‍

Untitled-1

ന്യുയോര്‍ക്ക്: ഫോണ്‍കോളുകള്‍, ഇമെയില്‍, ഫേസ്ബുക്ക്, ചാറ്റിംഗ്…നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ബോറടിപ്പിച്ചു തുടങ്ങിയോ? എന്നാല്‍ ഇനി ഒരു പഫ് സ്മാര്‍ട്ട്‌ഫോണ്‍ വഴി ആയാലോ… ഇ-സിഗററ്റ് സംവിധാനമുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇതാ വിപണിയിലെത്തുന്നു.

അമേരിക്കന്‍ കമ്പനിയായ വാപോര്‍കേഡ് ആണ് കോള്‍, മെസ്സഞ്ചര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിങ്ങളുടെ അഭിരുചിയനുസരിച്ച് പുകവലിക്കാന്‍ കഴിയുന്ന ജുപ്പീറ്റര്‍ ഐഒ 3 സ്മാര്‍ട്ട്‌ഫോണ്‍ വിഭാവനം ചെയ്തത്.

Untitled-12

299 ഡോളര്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു ബാറ്ററികളും ഈ സ്മാര്‍ട്ടഫോണില്‍ ഒരുക്കിയിട്ടുണ്ട്. ഒന്ന് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍, രണ്ടാമത്തേത് ഇ-സിഗററ്റ് ചാര്‍ജ് ചെയ്യാന്‍. ബാറ്ററി ചാര്‍ജ് നില്‍ക്കുന്നത് ഇ-സിഗററ്റിന്റെ ഉപയോഗം അനുസരിച്ചിരിക്കും.

സ്മാര്‍ട്ട്‌ഫോണിന്റെ മുകള്‍ഭാഗത്ത് ഒരു പ്ളാസ്റ്റിക്ക് കവര്‍ പോലെയാണ് ഇ-സിഗററ്റ് ഘടിപ്പിച്ചിരിക്കുന്നത്. വിവിധ രൂചിയിലുള്ള മരുന്നുകളും പുകവലിക്കാനായി സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാണ്. ഇതിന്റെ വില 15 ഡോളറാണ്. കോഫി, മിന്റ്, പീച്ച് തുടങ്ങിയ രുചികള്‍ ഇതില്‍ ലഭ്യമാണ്. ഓരോ രുചിയിലും 800 പഫ് ഉപഭോക്താക്കള്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

DONT MISS
Top