ഇറാഖില്‍ ഭീകരാക്രമണ പരമ്പരയില്‍ 46 പേര്‍ കൊല്ലപ്പെട്ടു

Untitled-1

ബഗ്ദാദ്: ഇറാഖില്‍ മൂന്നിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടു നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാധിത്വം ഐഎസ് ഏറ്റെടുത്തു. ബഗ്ദാദില്‍ ഷോപ്പിംഗ് മാളിനു നേരെയാണ് ആദ്യം ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ മേഖലയായ കിഴക്കന്‍ ബഗ്ദാദിലെ അല്‍ ജവ്ഹറ ഷോപ്പിംഗ് മാളിന് നേരെയാണ് ആക്രമണം നടന്നത്. കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം ഭീകരര്‍ മാളിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു.

ഷിയാ മുസ്‌ലിംങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അവകാശപ്പെട്ടു. ഭീകരരെ മുഴുവന്‍ വധിച്ചതായി ഇറാഖി പോലീസ് അറിയിച്ചു. അതേ സമയം കിഴക്കന്‍ ബഗ്ദാദിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മുഖ്ദാദയിലെ കഫേയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. തെക്കുകിഴക്കന്‍ ബഗ്ദാദില്‍ നിശാക്ലബില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ എഴു പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറാഖിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് ഇന്നലത്തേത്. ആക്രമണം നടന്ന മേഖലകളെല്ലാം ഐഎസ് സ്വാധീന കേന്ദ്രങ്ങളാണ്. നേരത്തെ തന്ത്രപ്രധാന മേഖലയായ റമാദിയില്‍ നിന്നും ഐഎസിനെ തുരത്തിയ സൈന്യം മേഖല പിടിച്ചെടുത്തിരുന്നു.

DONT MISS
Top