അന്തരീക്ഷ മലിനീകരണം: ദില്ലി മോഡല്‍ പരീക്ഷിക്കാനൊരുങ്ങി ചാലക്കുടി

chalakkudi

ചാലക്കുടി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കാനായി ദില്ലി മോഡല്‍ പരിശ്രമങ്ങളുമായി ചാലക്കുടി നഗരസഭ. ചാലക്കുടി നഗരത്തില്‍ അന്തരീക്ഷമലിനീകരണ തോത് വളരെ കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞ പശ്ചാത്തലത്തിലാണ് നഗരസഭ സത്വരനടപടികളിലേക്ക് കടക്കുന്നത്.

ഹൈ വോള്യം സാമ്പിളര്‍ എന്നാണ് ഈ യന്ത്രത്തിന് പേര്. മിനിറ്റില്‍ ആയിരം ലിറ്റര്‍ വായു വലിച്ചെടുത്ത് പുറം തള്ളും. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തിയാല്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വ്യക്തമാകും. ചാലക്കുടി നഗരസഭക്ക് കീഴിലെ നാല് ഇടത്താണ് ഈ യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയത്. കറുകുറ്റി എസ്‌സിഎംഎസ് എഞ്ചിനിയറിംഗ് കോളേജിലെ എണ്‍വിയോറണ്‍മെന്റല്‍ വിഭാഗം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയായിരുന്നു പരിശോധന. ചാലക്കുടി നഗരത്തില്‍ അന്തരീക്ഷ മലിനീകരണം ഭീതിതമായ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്.

വാഹനത്തില്‍ നിന്നുള്ള പുകയും പൊടിയുമാണ് ഗുരുതരമായ മലിനീകരണം സൃഷ്ടിക്കുന്നത്. അതിനാല്‍ ദില്ലി മോഡലില്‍ വാഹന നിയന്ത്രണമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണ് നഗരസഭ.

പൊതുജനാഭിപ്രായം ആരാഞ്ഞ ശേഷമാകും നടപടികള്‍. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറക്കാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.

DONT MISS
Top