ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഡികാപ്രിയോയെ തള്ളിമാറ്റി ലേഡി ഗാഗ: വീഡിയോ കാണാം

Lady-Gagaഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ നിന്നുള്ള ചില കാഴ്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പുരസ്‌കാര വേദിക്കു മുന്നിലെ സദസ്സില്‍ ഡികാപ്രിയോയെ തള്ളിമാറ്റി വേദിയിലേക്കു കടന്നുപോകുന്ന ലേഡി ഗാഗയുടെ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചിരിക്കാഴ്ച പടര്‍ത്തുന്നത്.

മികച്ച ടിവി അഭിനേത്രിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങുന്നതിനായി വേദിയിലേക്കു പോകുമ്പോഴാണ് ലേഡി ഗാഗ അബദ്ധത്തില്‍ ഡികാപ്രിയോയെ തള്ളിമാറ്റുന്നത്. ഗാഗയുടെ തള്ളിമാറ്റലിനെക്കാള്‍ ചര്‍ച്ചയായത് ഗാഗയുടെ തട്ടിമാറ്റലിന് ഡികാപ്രിയോയുടെ പ്രതികരണമായിരുന്നു. മുഖമുപയോഗിച്ചുള്ള ഡികാപ്രിയോയുടെ വ്യത്യസ്ത ഭാവപ്രകടനത്തിന് നിരവധി വിശദീകരണങ്ങളും വിമര്‍ശനങ്ങളുമാണ് ലഭിക്കുന്നത്.

മികച്ച ടിവി അഭിനേത്രിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ അതേറ്റു വാങ്ങാനായി സദസ്സില്‍ നിന്നും വേദിയിലേക്കു പോകുമ്പോഴായിരുന്നു ഡികാപ്രിയോയയെ തട്ടിമാറ്റുന്ന രീതിയില്‍ ലേഡി ഗാഗ കടന്നുപോയത്. അതിനുശേഷം ഗാഗയ്ക്കു പിന്നില്‍ നിന്നും ഡികാപ്രിയോ കാണിക്കുന്ന ഭാവപ്രകടനമാണ് ദൃശ്യത്തിന്റെ ഹൈലൈറ്റ്.

എന്നാല്‍ തനിക്കടുത്തുകൂടി എന്താണ് കടന്നുപോയതെന്ന് അറിയില്ലെന്നും അതിനാലാണ് തന്റെ മുഖത്തു നിന്നും സ്വാഭാവിക ഭാവപ്രകടനമുണ്ടായതെന്ന് ഡികാപ്രിയോ മാധ്യമങ്ങളോട് വ്യക്തമാക്കി. ലേഡി ഗാഗയെ ഡികാപ്രിയോ മനപൂര്‍വ്വം അവഹേളിക്കുകയാണോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലേഡി ഗാഗയുടെ പേര് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡികാപ്രിയോ ചിരിച്ചുവെന്ന് കാരണത്താലാണ് ഈ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അതേസമയം ലേഡി ഗാഗ ഡികാപ്രിയോയെ തട്ടിയത് മനപൂര്‍വമാണോ എന്ന ചോദ്യങ്ങളും ആരാധകരുടെ ഭഗത്തു നിന്നും ഉയരുന്നുണ്ട്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് ഡികാപ്രിയോ സ്വന്തമാക്കിയത്. പുരസ്‌കാരമേറ്റു വാങ്ങാനുള്ള വേദിയിലാണ് ആരാധകരില്‍ ചിരിപടര്‍ത്തുന്ന കാഴ്ച അരങ്ങേറിയത്.

DONT MISS
Top