മാള്‍ഡയില്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി എംപിമാരെ തടഞ്ഞു

Untitled-1

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുണ്ടായ സംഘര്‍ശത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ മൂന്ന് ബിജെപി എംപിമാരെ തിരിച്ചയച്ചു. മാള്‍ഡ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി സംഘത്തെ ജില്ലാ ഭരണകൂടം കൊല്‍ക്കൊത്തയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഘംമാള്‍ഡയില്‍ എത്തിയത്. എംപിമാരായ എസ്എസ് അലുവാലിയ, ഭുപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ രാം എന്നിവരും മറ്റ് രണ്ട് പ്രതിനിധികളുമാണ് മാല്‍ഡിയിലെത്തിയത്.

എന്നാല്‍ സംഘര്‍ഷമുണ്ടായ കലിയചകിലേക്ക് പോകുന്നതിനായി മാള്‍ഡ സ്‌റ്റേഷനില്‍ ഇറങ്ങിയ ബിജെപി സംഘത്തെ സ്‌റ്റേഷനില്‍ നിന്നു പുറത്തുകടക്കാന്‍ ജില്ലാ ഭരണകൂടം അനുവദിച്ചില്ല. 144 പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാലാണ് ഇവരെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സന്ദര്‍ശനം വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പ്രവാചകനായ നബിക്കെതിരെ അഖില ഭാരത ഹിന്ദുമഹാസഭ നേതാവ് കമലേശ് തിവാരി നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ജനുവരി മൂന്നിനാണ് മാള്‍ഡയില്‍ ഒന്നരലക്ഷത്തിലധികം മുസ്ലീം സമുദായ അംഗങ്ങള്‍ പ്രതിഷേധിച്ചത്. തിവാരി ഇപ്പോള്‍ ലക്‌നൗ ജയിലിലാണ്. എന്നാല്‍ സ്ഥലത്ത് കലാപം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിനേരത്തേ വ്യക്തമാക്കിയിരുന്നു.

DONT MISS
Top