ആമിര്‍ ഖാനെ റോഡ് സുരക്ഷാ ക്യാംപെയിന്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കി

Untitled-1

ദില്ലി: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ റോഡ് സുരക്ഷാ ക്യാംപെയിനില്‍നിന്നും ബോളിവുഡ് താരം ആമീര്‍ ഖാനെ നീക്കിയതായി റിപ്പോര്‍ട്ട്. അസഹിഷ്ണുതാ പരാമര്‍ശത്തിലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ഡിസംബറിലാണ് റോഡ് സുരക്ഷാ ക്യാംപെയിന്‍ അംബാസിഡര്‍ സ്ഥാനം ആമിര്‍ ഏറ്റെടുത്തത്. മുംബൈയില്‍ നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റോഡ് സുരക്ഷാ ക്യാംപെയിന്‍ പരസ്യങ്ങളില്‍ പ്രതിഫലം പറ്റില്ലെന്നും ആമിര്‍ സര്‍ക്കാരിന് വാക്കുനല്‍കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് തുടര്‍ച്ചയായ 10 വര്‍ഷത്തെ സേവനത്തിന് ശേഷം ആമിറിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യാ ക്യാംപെയിനില്‍നിന്ന് സര്‍ക്കാര്‍ പുറത്താക്കുന്നത്. അസഹിഷ്ണുത പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം.

DONT MISS
Top