തമിഴ്‌നാട്ടില്‍ ഓഡി കാറിന് വില മൂന്നര ലക്ഷം, ബിഎംഡബ്ല്യൂവിന് ആറ് ലക്ഷം

Untitled-1

ചെന്നൈ: നിരത്തിന്റെ രാജാക്കന്‍മാരായ പോര്‍ഷെയും ബിഎംഡബ്യുവും ഓഡിയുമൊക്കെ വെറും 10 ലക്ഷത്തില്‍ താഴെ മാത്രം വിലയ്ക്ക് കിട്ടിയാല്‍ എങ്ങനെയിരിക്കും. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പദൂരില്‍ ആഡംബര കാറുകള്‍ക്ക് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 41 ലക്ഷം രൂപക്ക് മുകളില്‍ വില വരുന്ന ഓഡി എ4 കാര്‍ വെറും 3.4 ലക്ഷം രൂപക്ക് ഇവിടെ കിട്ടും. ബിഎംഡബ്ലു 3 സീരീസ് സെഡാന് വിപണിയില്‍ വില 45 ലക്ഷം രൂപയിലേറെ വരും.

എന്നാല്‍ ഈ ആഡംബര വാഹനം വെറും ആറു ലക്ഷം രൂപ മുടക്കിയാല്‍ നിങ്ങളുടെ വീട്ടിലെത്തും. 60 ലക്ഷത്തിന്റെ പോര്‍ഷെ കെയ്‌നിനാണെങ്കില്‍ വില കേവലം 6 ലക്ഷം രൂപ മാത്രം. തമിഴ്‌നാട്ടിലേക്ക് വണ്ടി കയറും മുമ്പ് മറ്റൊരു കാര്യം കൂടി പറയാം. ചെന്നൈയില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളവും ചെളിയും കയറിയ അടിപൊളി വാഹനങ്ങള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന അടിസ്ഥാന വിലയാണിത്.

Chennai Floods - Online car auction

വെള്ളം കയറി തകരാറിലായ ആഡംബര കാറുകള്‍ ഓണ്‍ലൈന്‍ ലേല കമ്പനിയായ കോപാര്‍ട്ട് ഇന്ത്യ ലിമിറ്റഡാണ് ( http://www.copart.in )  നിസാരവിലക്ക് ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ നൂറിലേറെ ആഡംബര കാറുകളാണ് ലേലത്തില്‍ വെച്ചിട്ടുള്ളത്. നിസാര തുകക്ക് വില്‍ക്കുന്നതിനാല്‍ കാറിന്റെ തകരാറുകള്‍ക്ക് കമ്പനി ഉത്തരവാദികളല്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. ഏതായാലും ചെളിയും വെള്ളവും കയറി തകരാറിലായ ആഡംബര കാറുകളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്ര ലക്ഷം ചെലവാക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് മതി ചെറിയ ലക്ഷങ്ങളുടെ വില കേട്ട് തമിഴ്‌നാട്ടിലേക്ക് വണ്ടി കയറാന്‍.

DONT MISS
Top