ഇന്ത്യയില്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു; താജ്മഹല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ്

Untitled-1

ആഗ്ര: 2015ല്‍ ഇന്ത്യയില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 2016ല്‍ 4.4% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2015ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഏതാണ്ട് 80.16%മാണ്. 2014ല്‍ ഇത് 77.03% ആയിരുന്നു. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 4.4% വര്‍ദ്ധനവ് ഉണ്ടായി.

Untitled-1

ഇന്ത്യയിലെത്തുന്ന വിദേശികള്‍ കൂടുതലും താജ്മഹല്‍ കാണാനെത്തുന്നവരാണ്, എന്നാല്‍ കഴിഞ്ഞവര്‍ഷം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം 8.4% കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന സ്മാരകമാണ് താജ്മഹല്‍. 2014ല്‍ 23%ത്തോളം വിഹിതവും വിദേശ സഞ്ചാരികളില്‍ നിനന്നായിരുന്നു.

2012ല്‍ 7.9 ലക്ഷം സഞ്ചാരികളാണ് താജ്മഹല്‍ കാണാനെത്തിയത്. 2013 ല്‍ സന്ദര്‍ശകരുടെ എണ്ണം 7.4 ലക്ഷമായി കുറഞ്ഞു. 2014ല്‍ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായി 6.9 ലക്ഷം എന്നതായി കണക്ക്. അതായത് മുന്‍ വര്‍ഷത്തില്‍ നിന്നും 6.2% കുറഞ്ഞു. 2015ല്‍ താജ്മഹല്‍ കാണാനെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 6.36 ലക്ഷം ആയി.

fff

താജ്മഹല്‍ കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് ടൂറിസം മേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് ആഗ്ര ടൂറിസ്റ്റ് വെല്‍ഫെയര്‍ ചേമ്പര്‍ പ്രസിഡന്റ് പ്രഹ്ലാദ് അഗര്‍വാള്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കു നേരെയുള്ള ആക്രമങ്ങള്‍ കൂടുന്നതും, അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമാണ് വിനോദസഞ്ചാരികളെ പിറകോട്ട് നയിക്കുന്നതെന്നും പ്രഹ്ലാദന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ട്. 2014-ല്‍ 53.7 ലക്ഷം ഇന്ത്യന്‍ ജനത താജ് സന്ദര്‍ശകരായെത്തി. 2015-ലെ കണക്ക് പ്രകാരം 59.15 ലക്ഷം ആയിരുന്നു സന്ദര്‍ശകരുടെ എണ്ണം.

DONT MISS
Top