നിശബ്ദയായി പ്രതിഷേധിച്ച യുവതിയെ ട്രംപിന്റെ റാലിയില്‍ നിന്നും പുറത്താക്കി

Untitled-1

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ റാലിയില്‍ നിന്നും മുസ്‌ലീം യുവതിയെ ഇറക്കിവിട്ടു. അമേരിക്കയില്‍ മുസ്‌ലീംങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച 56കാരിയായ റോസ് ഹാമിദിനെയാണ് ഇറക്കിവിട്ടത്.

സൗത്ത് കരോലിനയില്‍ നടന്ന റാലിക്കിടെ ഹിജാബ് ധരിച്ച്, സലാം ഐ കം ഇന്‍ പീസ് എന്നെഴുതിയ പ്ലക്കാര്‍ഡും ടീ ഷര്‍ട്ടും ധരിച്ച് യുവതി പ്രതിഷേധിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഇരുന്നിട്ടും ഹാമിദ് നിശ്ബദയായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രംപിന്റെ അനുയായികളെത്തി അവരെ പുറത്താക്കി. തന്റെ കയ്യില്‍ ബോംബ് ഉണ്ടെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായി ഹാമിദ് പറഞ്ഞു. കഴിഞ്ഞമാസമാണ് ട്രംപ് മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയത്. കാലിഫോര്‍ണിയയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന. സിറിയന്‍ അഭയാര്‍ഥി തര്‍ക്കവുമായും ട്രംപ് വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

DONT MISS
Top