ഐഎസ് വിട്ടുവരാന്‍ നിര്‍ബന്ധിച്ച മാതാവിനെ യുവാവ് വെടിവച്ചു കൊന്നു

al-qasemറാഖ: ഐഎസ് പ്രവര്‍ത്തനം വിട്ടുവരാന്‍ നിര്‍ബന്ധിച്ച മാതാവിനെ യുവാവ് ആള്‍ക്കൂട്ടത്തിനു നടുവില്‍ വെടിവച്ചു കൊന്നു. സിറിയയിലെ റാഖയിലാണ് 20വയസ്സുകാരനായ അലി സഖറ് അല്‍ ഖ്വാസിം എന്ന യുവാവ് 45കാരിയായ തന്റെ മാതാവിനെ വന്‍ ജനാവലിക്കു മുന്നില്‍ വച്ച് തലയിലേക്കു വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്.

ഐഎസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുവരാനായി ഖ്വാസിമിന്റെ മാതാവ് ലെന നിരന്തരം നിര്‍ബന്ധിച്ചതിന്റെ ഫലമായാണ് ഈ ക്രൂരമായ കൊലപാതകമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഭീകരപ്രവര്‍ത്തനം നടത്തിയതിന് എന്തുകൊണ്ട് മകന്‍ സ്വന്തം മാതാവിന് കൊലപാതകം തന്നെ വിധിച്ചുവെന്നു വ്യക്തമല്ല. ഖ്വാസിം ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിനു മുന്നിലാണ് കൊല നടന്നത്.

DONT MISS
Top