ആമിര്‍ഖാനും ഷാരൂഖ് ഖാനും പ്രത്യേക സുരക്ഷ ആവശ്യമില്ലെന്ന് മുംബൈ പൊലീസ്

amir-khan-sharukh-khan

മുംബൈ: ആമിര്‍ഖാന്റേയും ഷാരൂഖ് ഖാന്റേതുമുള്‍പ്പെടെ 40ഓളം താരങ്ങള്‍ക്കുള്ള പ്രത്യേക സുരക്ഷ മുംബൈ പൊലീസ് വെട്ടിക്കുറച്ചു. ബോളിവുഡ് താരങ്ങള്‍ക്കു വേണ്ടി മനുഷ്യ വിഭവ ശേഷി പാഴാകുന്നുവെന്ന വിശദീകരണത്തെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരുഖ് ഖാന്റേയും ആമിര്‍ ഖാന്റേയും പൊലീസ് സുരക്ഷ കുറയ്ക്കാനും മറ്റു താരങ്ങളുടെ സുരക്ഷ പൂര്‍ണമായും പിന്‍വലിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, ലത മങ്കേഷ്‌കര്‍ എന്നിവര്‍ക്കുള്ള പ്രത്യേക സുരക്ഷ തുടരും.

രാജ്യത്തുണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരും ഉയര്‍ത്തിയ അസഹിഷ്ണുത പരാമര്‍ശങ്ങള്‍ താരങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്നുവെന്നു കാണിച്ചാണ് ഇവര്‍ക്ക് 24 മണിക്കൂര്‍ പ്രത്യേക സുരക്ഷയൊരുക്കിയത്.  ഒരു സായുധ പൊലീസുകാരന്റെ സേവനം എപ്പോഴും നല്‍കുന്നതിനു പുറമെ യാത്രകളില്‍ നാല് സായുധ പൊലീസുകാര്‍ ഉള്‍കൊള്ളുന്ന അകമ്പടി വാഹനവും അടങ്ങുന്നതായിരുന്നു പൊലീസ് സുരക്ഷ.  ഇരുവര്‍ക്കും ഇനി മുതല്‍ രണ്ട് സായുധ കോണ്‍സ്റ്റബിള്‍മാരുടെ സേവനം മാത്രമേ ഉണ്ടാകൂ.  അകമ്പടി വാഹനം പിന്‍വലിച്ചിട്ടുണ്ട്. വിധു വിനോദ് ചോപ്ര, രാജ് കുമാര്‍ ഹിറാനി, ഫറ ഖാന്‍, കരീം മൊറാനി എന്നിവര്‍ക്കുള്ള പ്രത്യേക സുരക്ഷ പൂര്‍ണ്ണായും പിന്‍വലിച്ചു.

DONT MISS
Top