മലിനീകരണം 30 ശതമാനം കുറഞ്ഞതായി ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായ്

delhi-vehicle

ദില്ലി: വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലിനീകരണം 30ശതമാനം കുറഞ്ഞതായി ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദില്ലിയിലെ 18 കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ മാസങ്ങളില്‍ വച്ച് ഏറ്റവു കുറഞ്ഞ തോതാണെന്നും മന്ത്രി വ്യക്തമാക്കി.

മലിനീകരണത്തിന്റെ തോത് 400 മുതല്‍ 465 ug/m3 ആയിരുന്നത് ഇന്നലെ 300ug/m3 ആയാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലി മലിനീകരണ നിയന്ത്രണ കമ്മിറ്റി പുറത്തു വിട്ട കണക്കുകളിലാണ് ഈ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 18 കേന്ദ്രങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലിയില്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്നമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനായി ജനുവരി ആദ്യവാരം മുതലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാഹന നിയന്ത്രണം നടപ്പിലാക്കിയത്. ഒറ്റ-ഇരട്ട നമ്പര്‍ പരിഷ്‌കരണമടക്കം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയത് കര്‍ശ്ശന നിയന്ത്രണങ്ങളായിരുന്നു.

ലോകത്ത് തന്നെ ഏറ്റവുമധികം വായുമലിനീകരണമുള്ള രാജ്യതലസ്ഥാനമാണ് ദില്ലി. പുതിയ നയത്തിന് മികച്ച സ്വീകാര്യതയാണ് ജനങ്ങള്‍ നല്‍കിയതെന്നും രാജ്യം മുഴുവന്‍ ദില്ലിയെ മാതൃകയാക്കുമെന്നും കെജ്രിവാള്‍ പ്രതികരിച്ചിരുന്നു.

DONT MISS
Top