സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: മാറ്റ് കൂട്ടാന്‍ മൊബൈല്‍ ആപ്പും

Untitled-1

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇക്കുറി മൊബൈല്‍ ആപ്പും. ഐടി അറ്റ് സ്‌കൂളാണ് സമ്മോഹനമെന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയത്. 56ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അക്ഷരാര്‍ഥത്തില്‍ സ്മാര്‍ട്ട് കലോത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് ഐടി സ്‌കൂളും മറ്റ് സംഘാടകരും. മത്സരത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം പ്രകടനം കാണാന്‍ കഴിയുന്ന വീഡിയോ ഓണ്‍ ഡിമാന്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

കലോത്സവം നടക്കുന്ന മുഴുവന്‍ വേദികളിലും ലൈവ് സ്ട്രീമിങ്, 19 വേദികളിലെയും കലാപ്രകടനങ്ങള്‍ പ്രധാന വേദിയായ പുത്തരിക്കണ്ടത്തിരുന്ന് വീക്ഷിക്കാവുന്ന തരത്തില്‍ ആള്‍ ഇന്‍ വണ്‍ കോര്‍ണര്‍ വീഡിയോ വാള്‍, വേദികള്‍, മത്സരയിനം, മത്സരഫലം തുടങ്ങി കലോത്സവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. മത്സര ശേഷം വേദി വിട്ടിറങ്ങുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രകടനം വീണ്ടും കാണാന്‍ ഡിലെയ്ഡ് ടെലികാസ്റ്റ് സംവിധാനവും ഈ കലോത്സത്തിലുണ്ടാവും.

വിധി പ്രഖ്യാപനത്തിനൊപ്പം മത്സരഫലം തത്സമയം എസ്എംഎസായി ഫോണില്‍ ലഭിക്കാനും ഇക്കുറി സംവിധാനം ഒരുക്കിയിട്ടുണ്ട്. 19 വേദികളെയും ഒപ്റ്റിക് ഫൈബര്‍ വഴി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ പണികളും പുരോഗമിക്കുകയാണ്.

DONT MISS
Top