സിനിമ സമരം ഒത്തുതീര്‍പ്പായി: രണ്ട് വര്‍ഷത്തേക്ക് 20 ശതമാനം കൂലി വര്‍ധന

CINEMA

തിരുവനന്തപുരം: സിനിമ സമരം ഒത്തുതീര്‍പ്പായി. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണം എന്ന ആവശ്യം നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായി ഫെഫ്ക അറിയിച്ചു.

ഇന്നു നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരം അടുത്ത രണ്ട് വര്‍ഷത്തേക്ക് 20 ശതമാനം കൂലി വര്‍ധന നടപ്പാക്കും. അതിന് ശേഷം ഏഴര ശതമാനം കൂടി കൂലി കൂട്ടും. സമരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി മലയാള സിനിമ മേഖല് സ്തംഭനാവസ്ഥയില്‍ ആയിരുന്നു.

DONT MISS
Top