പാരിസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു

paris

പാരിസ്: പാരിസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച ആളെ പൊലീസ് വെടിവച്ചു കൊന്നു. ദേഹത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച നിലയിലാണ് അക്രമിയെ കണ്ടെത്തിയത്. ഫ്രഞ്ച് മാസികയായ ഷാര്‍ലി എബ്ദോ വാരികക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ അക്രമിയെ കണ്ടത്. വടക്കന്‍ പാരീസിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് അക്രമിയെ പൊലീസ് കൊലപ്പെടുത്തിയത്. ഇയാള്‍ അല്ലാഹു അക്ബര്‍ എന്ന ഉറക്കെ വിളിച്ചു പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

DONT MISS
Top