പ്രണവിന് ക്രിക്കറ്റ് ദൈവത്തിന്റെ കയ്യൊപ്പ് പതിച്ച സമ്മാനം

BAT

മുംബൈ: ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രവിജയം സ്വന്തമാക്കിയ പ്രണവ് ധന്‍വാദിന് ക്രിക്കറ്റ് ദൈവത്തിന്റെ കൈയ്യൊപ്പു പതിച്ച സമ്മാനം. ഒരു ഓട്ടോഗ്രാഫ് പോലെ സൂക്ഷിച്ചുവയ്ക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രണവിനു സമ്മാനിച്ചത് തന്റെ കൈയ്യക്ഷരം കുറിച്ച ക്രിക്കറ്റ് ബാറ്റാണ്.

ചരിത്രത്തില്‍ ഒരു ഇന്നിംഗിസിലും ആരും നേടിയിട്ടില്ലാത്ത വിജയമാണ് പ്രണവ് നേടിയത്. 323 പന്തില്‍ 1009 റണ്‍സ് തികച്ച അഭിമാന നേട്ടം. നേരത്തെ തന്നെ പ്രണവിന്റെ ജീവിതത്തില്‍ അംഗീകാരത്തിന്റെ പൊന്‍ത്തൂവല്‍ സമ്മാനിച്ച് സച്ചിന്റെ അഭിനന്ദനം എത്തിയിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സച്ചിന്റെ സമ്മാനം പ്രണവിനെ തേടിയെത്തിയത്. ‘ പ്രിയപ്പെട്ട പ്രണവ്… കഠിനാധ്വാനം തുടരുക, കളി ആസ്വദിക്കുക’ ഇതായിരുന്നു സച്ചിന്‍ ബാറ്റില്‍ കുറിച്ച വാചകം, ഒപ്പം ദൈവത്തിന്റെ കയ്യൊപ്പും.

DONT MISS
Top