ഒരാഴ്ച കൊണ്ട് ഒറ്റ-ഇരട്ട നിയമം എന്തുകൊണ്ട് നിര്‍ത്തലാക്കാന്‍ കഴിയില്ല: ദില്ലി ഹൈക്കോടതി

odd-even

ദില്ലി: ദില്ലി ഒറ്റ-ഇരട്ട വാഹനനിയന്ത്രണ നിയമം ഒരാഴ്ച കൊണ്ട് നിര്‍ത്തലാക്കി കൂടെയെന്ന് ദില്ലി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. വെള്ളിയാഴ്ചയോടെ മലിനീകരണ തോത് പരിശോധിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ ഒറ്റ-ഇരട്ട നിയമം നിര്‍ത്താലാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഒരാഴ്ചയില്‍ കൂടുതല്‍ വാഹനനിയനിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ആവശ്യകത എന്താണെന്നും ഹൈക്കോടതി ചോദിച്ചു. പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ പൊതു ഗതാഗത സമ്പ്രദായം നിലവില്‍ സംസ്ഥാനത്ത് കുറവാണെന്നും കോടതി ചൂണ്ടികാട്ടി. വാഹനനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം മലിനീകരണതോത് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കെജ്രിവാളിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

പൈലറ്റ് വാഹനനിയന്ത്രണ നിയമം ഒരു പരിധി വരെ വിജയകരമായിരുന്നു. വായു മലിനീകരണത്തില്‍ ചെറിയ തോതിലെങ്കിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ദില്ലിയിലെ കാലാവസ്ഥയായിരിക്കാം നിയമത്തിന് വിലങ്ങുതടിയായതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നഗരാസൂത്രണ സമിതിയുടെയും വാദം.

DONT MISS
Top