ദില്ലിയില്‍ ഡീസല്‍ കാറുകളുടെ നിയന്ത്രണം സുപ്രീം കോടതി ശരിവെച്ചു

delhi-vehicle

ദില്ലി: ദില്ലിയില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീംകോടതി ശരിവെച്ചു. 2000 സിസി എന്‍ജിന്‍ ശേഷിക്കു മുകളിലുള്ള ഡീസല്‍ കാറുകളുടെ നിരോധനം തുടരും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡീസല്‍ കാറുകളുടെ നിരോധനം കൊണ്ടുവന്നത്.

നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളുടെ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം നടത്തുന്നതിന്റെ തോത് വ്യക്തമാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2016 മാര്‍ച്ച് 31 വരെയാണ് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.

നേരത്തേ ദില്ലിയിലെ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രമുഖ കാര്‍ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദില്ലിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് താല്‍ക്കാലിക നിരോധനം സുപ്രീം കോടതി ഏര്‍പ്പെടുത്തിയത്.

DONT MISS
Top