തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിനായി മുണ്ട് ധരിച്ച് വിദേശികളും

ചെന്നൈ: തമിഴ്‌നാട്ടിലെ കഭലീശ്വര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയ വിദേശിസംഘം ജീന്‍സിനു മുകളില്‍ മുണ്ടുടുത്തത് കൗതുകമായി. മദ്രാസ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശപ്രകാരം ജീന്‍സ്, ലെഗ്ഗിന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ക്ഷേത്രങ്ങളില്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് വിനോദസഞ്ചാരികളായ സംഘം മുണ്ടുടുത്ത് ക്ഷേത്രപ്രവേശനം നടത്തിയത്. ഫ്രാന്‍സില്‍ നിന്നെത്തിയ സംഘമാണ് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായി മുണ്ടണിഞ്ഞത്.

ജനുവരി ഒന്നിനാണ് ഷര്‍ട്ട്, ജീന്‍സ്, ലെഗ്ഗിന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ക്ഷേത്രങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ഇതേ തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സംഘം മുണ്ട് അണിയാന്‍ നിര്‍ബന്ധിതാരാകുകയായിരുന്നു. പുതിയ മുണ്ട് വാങ്ങി ജീന്‍സിനു മുകളില്‍ ധരിച്ചാണ് അവര്‍ ദര്‍ശനത്തിനെത്തിയതെന്നും, പൈതൃക സംസ്‌ക്കാരത്തെ മാനിക്കുന്നത് തനിക്ക് ഇഷ്ടമുളള കാര്യമാണെന്നും സംഘത്തിലുള്ള തെരേസ ജെറാള്‍ഡ് പറഞ്ഞു. ഇവരുടെ കൂടെ സന്ദര്‍ശനത്തിനെത്തിയ മറ്റൊരു സ്ത്രീ സാരി വാങ്ങിയെങ്കിലും മുണ്ടുത്ത് ക്ഷേത്ര ദര്‍ശനം നടത്തുകയായിരുന്നു.

മദ്രാസ് ഹൈകോടതി നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം പുണ്യസ്ഥലങ്ങള്‍ ദര്‍ശിക്കുന്നതിന് പൈജാമ, പാന്റ്, മുണ്ട്, ഷര്‍ട്ട് തുടങ്ങിയ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ക്കും, സാരി, ചുരിദാര്‍ തുടങ്ങിയവ സ്ത്രീകള്‍ക്കും ധരിക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ ഈ ഉത്തരവിനു ശേഷം ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുള്ളതായും, ചിലര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി വസ്ത്രം ധരിക്കുന്നത് സുഖകരമായി തോന്നാത്തതാണ് ഇതിനു കാരണമെന്നും വിനോദ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുന്ന കെ. നടരാജന്‍ പറഞ്ഞു.

DONT MISS
Top