ഇന്ത്യ-നേപ്പാള്‍ സൗഹൃദ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

bus serviceഉത്തരാഖണ്ഡ്: ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള സൗഹൃദ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. നീണ്ട 27 വര്‍ഷത്തിനു ശേഷമാണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബന്‍ബാസ വഴി ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്നുമുതലാണ് സര്‍വ്വീസ് സ്ഥിരമായി ആരംഭിച്ചിരിക്കുന്നത്. ദില്ലിയില്‍ നിന്നും പുറപ്പെട്ട ബസ് ഇന്ന് രാവിലെ ആറ് മണിക്ക് നേപ്പാളിലെ കാഞ്ചന്‍പൂരിലെത്തി. അവിടെനിന്ന് വൈകിട്ട് ആറിന് ദില്ലിയിലേക്ക് പുറപ്പെടുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും വ്യാപാര സഞ്ചാരമാര്‍ഗ കരാര്‍ പ്രകാരം 27 വര്‍ഷം മുമ്പാണ് ബസ് സര്‍വീസ് നിര്‍ത്തിവച്ചത്.

പതിനായിരത്തോളം നേപ്പാളികള്‍ നിത്യേന ബസില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. നേപ്പാളിലെ കാഞ്ചന്‍പൂര്‍ ജില്ല, ദാന്തല്‍ ധുര, വോത്തി, സപെന്‍, അച്ചം, കലാലി, ജഗ്ബുദ്ധ, സിദ്ധാര്‍ത്ഥ നഗര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് സ്ഥിരം ഈ ബസ് സര്‍വ്വീസിനെ ആശ്രയിക്കുന്നത്. സര്‍വീസ് നടത്തുന്ന എ.സി ബസുകളില്‍ സഞ്ചരിക്കാന്‍ പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. സഞ്ചാരികള്‍ക്കെല്ലാം വൈഫൈ സൗകര്യവും ഒരു കുപ്പി വെള്ളവും സൗജന്യമായി ലഭിക്കുകയും ചെയ്യും.

DONT MISS
Top