സാഫ് കപ്പ് : ഇന്ത്യയ്ക്ക് ഏഴാം കിരീടം; സുനില്‍ ഛേത്രിക്ക് റെക്കോര്‍ഡ്

sunil-chhetri-saff-cup

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ കലാശ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ത്യയുടെ ഏഴാം കിരീടമാണിത്. ഇന്ത്യയ്ക്കായി സുനില്‍ഛേത്രിയും ജെജെ ലാല്‍ പെക്കൂലയും ഗോള്‍ നേടി.

ഫൈനലിന് മുമ്പ് അഫ്ഗാനിസ്ഥാനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്. എന്നാല്‍ സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടം 70 ആം മിനുട്ടില്‍ സൂബൈര്‍ അമാനിയിലൂടെ അഫ്ഗാനിസ്ഥാന്‍ ആദ്യം മുന്നിലെത്തി. എന്നാല്‍ മിനുട്ടകള്‍ക്കകം ജെജെയിലൂടെ ഇന്ത്യ സമനില പിടിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ ആയതിനാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാടൈമിന്റെ പത്താം മിനുട്ടിലാണ് നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.

സാഫ് കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സുനില്‍ ഛേത്രി സ്വന്തമാക്കി. ഐഎം വിജയന്റെ 12 ഗോളുകള്‍ എന്ന റെക്കോര്‍ഡ് 13 ഗോള്‍ നേടി സുനില്‍ ഛേത്രി മറികടന്നു.

DONT MISS
Top