കൊച്ചിയില്‍ യൂബര്‍ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റതായി പരാതി

UBER-PKG
കൊച്ചി: യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളിക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മര്‍ദ്ദനമേറ്റതായി പരാതി. യൂബര്‍ ഡ്രൈവര്‍ ജബ്ബാറിനെയാണ് മര്‍ദ്ദിച്ചത്. പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടപ്പള്ളി ലുലുമാളിന് സമീപം യാത്രക്കാരനെ കൂട്ടിക്കൊണ്ടു പോവാന്‍ കാത്തിരിയ്ക്കുമ്പോഴാണ് എട്ട് പേരടങ്ങുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സംഘം മര്‍ദ്ദിച്ചത്. യാത്രക്കാരനെ കാത്തു നില്‍ക്കുകയാണെന്ന് ജബ്ബാര്‍ പറഞ്ഞെങ്കിലും തങ്ങളുടെ മേഖലയില്‍ കാത്തുകിടക്കാന്‍ അനുവദിയ്ക്കില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് തന്റെ മൊബൈല്‍ഫോണ്‍ റോഡിലെറിഞ്ഞശേഷം മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന് ജബ്ബാര്‍ പറയുന്നു.

ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ തേടിയെങ്കിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കളമശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ടാക്‌സി സ്റ്റാന്‍ഡുകളുടെ സമീപം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് പതിവായിട്ടുണ്ട്.

DONT MISS
Top