സിനിമാ മേഖലയിലെ പ്രതിസന്ധി: മാക്ട നാള അടിയന്തരയോഗം ചേരും

theatre

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മലയാള സിനിമകളുടെ ചിത്രീകരണം മൂന്നാം ദിവസവും സ്തംഭനത്തില്‍. നിര്‍മ്മാതാക്കളുമായുള്ള സഹകരണം ചര്‍ച്ച ചെയ്യുന്നതിനായി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട നാളെ യോഗം വിളിച്ചു. മാക്ടയോട് സഹകരിയ്ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സന്നദ്ധമാണെന്നാണ് സൂചന.

മാക്ടയോട് സഹകരിയ്ക്കാനുള്ള സന്നദ്ധത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാനുള്ള അടിയന്തരയോഗം മാക്ട വിളിച്ചു ചേര്‍ത്തിരിയ്ക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഭാവി പരിപാടികള്‍ സംഘടന ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തകരരെ ചിത്രീകരണത്തിന് വിട്ടു നല്‍കാനാവുമെന്നും മാക്ട ഭാരവാഹികള്‍ അറിയിച്ചു.

അതേസമയം നിര്‍മ്മാതാക്കളുടെ സമരം സിനിമകളുടെ ചിത്രീകരണത്തെ ബാധിച്ചിട്ടില്ലെന്നാണ് ഫെഫ്കയുടെ വാദം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിലും തുടങ്ങി ജയരാജിന്റെ പുതിയ ചിത്രം അഞ്ചിനും സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 11-നും ചിത്രീകരണം ആരംഭിയ്ക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. സിനിമാ മേഖലയിലെ സാങ്കേതിക തൊഴിലാളികളുടെ ശമ്പളം 30 ശതമാനം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ കൊമ്പുകോര്‍ത്തത്.

DONT MISS
Top