മലിനീകരണ തോത് രേഖപ്പെടുത്താന്‍ ദില്ലിയില്‍ മീറ്ററുകള്‍ സ്ഥാപിച്ചു

delhi

ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്താന്‍ മീറ്ററുകള്‍ സ്ഥാപിച്ചു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കിയ വാഹനനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടിയാണ് മീറ്ററുകള്‍ സ്ഥാപിച്ചത്. ഇതുകൂടാതെ വായു മലിനീകരണ തോത് നിരീക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ ഒരു മോണിറ്റര്‍ കൂടി ദില്ലിയിലെ നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ദില്ലിയിലെ ആറ് കേന്ദ്രങ്ങളിലാണ് വാഹനനിയന്ത്രണ നയത്തിന്റെ ഭാഗമായി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഏഴായിരത്തോളം ട്രാഫിക് ഉദ്യോഗസ്ഥരും അയ്യായിരത്തോളം വരുന്ന പൊലീസ് സേനയും ചേര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏകോപിപ്പിക്കുന്നത്. ജനുവരി 15 വരെ ഗതാഗതനിയന്ത്രണം തുടരും.

DONT MISS
Top