കലോത്സവങ്ങളിലെ വിധിനിര്‍ണയത്തിന് പിന്നില്‍ കോഴയിടപാടുകള്‍; തെളിവുകള്‍ റിപ്പോര്‍ട്ടറിന്

youth-festivalകോഴിക്കോട്: സ്‌കൂള്‍ കലോത്സവങ്ങളിലെ വിധി നിര്‍ണയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴ ഇടപാടുകളുടെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടു. പണം വാങ്ങിയാണ് പല മത്സരങ്ങള്‍ക്കും വിധിനിര്‍ണയിക്കുന്നതെന്ന് വിധികര്‍ത്താക്കള്‍ തന്നെ സമ്മതിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. ജില്ലകളിലുടനീളം വിധി കര്‍ത്താക്കളെ വിതരണം ചെയ്യുന്ന ഏജന്‍സികളാണ് കോഴ ആസൂത്രണം ചെയ്യുന്നതെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു.

കലോത്സവങ്ങളില്‍ വിധി കര്‍ത്താക്കളെ നല്‍കുന്നതിനായി ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാണ്. ഏജന്‍സി പറയുന്ന ടീമിനെ വിജയിപ്പിക്കുകയാണ് വിധി കര്‍ത്താക്കളുടെ ജോലി. കരാറുറപ്പിച്ച ടീമുകളില്‍ നിന്ന് ഏജന്‍സി പണം വാങ്ങും. പങ്ക് വിധി കര്‍ത്താക്കള്‍ക്കും നല്‍കും. കലോത്സവത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ നടക്കുന്ന ഈ കോഴയെക്കുറിച്ച് വിധി കര്‍ത്താ ക്കള്‍ തന്നെ തുറന്നു പറയുന്ന ടെലിഫോണ്‍ സംഭാഷണമാണിത്.kalolsavam

കോഴക്ക് വഴങ്ങാത്തതിനാല്‍ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ പാനലില്‍ നിന്ന് എറണാകുളം സ്വദേശി സനയെ മാറ്റിയ സംഭവമുണ്ടായിരുന്നു. കോഴ നല്‍കാത്തവര്‍ക്ക് കലോത്സവത്തില്‍ മത്സരിക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് പരിശീലകനും 2002-ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രതിഭയുമായ ജോബിന്‍ ജോര്‍ജ്് പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ അന്‍ഷാജ് എന്നയാളാണ് കോഴയിടപാടിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നെതന്ന് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്.

DONT MISS
Top