ഐഫോണ്‍ 6 എസ് പ്ലസും നെറ്റ് ന്യൂട്രാലിറ്റിയും ചര്‍ച്ചയായ വര്‍ഷം

iphone

ടെക്‌നോളജി രംഗത്തിന് ധാരാളം സംഭാവന നല്‍കിയ വര്‍ഷമായിരുന്നു 2015. ടെക്‌നോളജി മേഖലയിലെ വമ്പന്മാരായ ആപ്പിളും ആന്‍ഡ്രോയിഡും ധാരാളം മാറ്റങ്ങളുമായി രംഗത്തെത്തി.ഫോഴ്‌സ് ടച്ച് സംവിധാനത്തോടെ ആപ്പിള്‍ തന്റെ പുതിയ മോഡല്‍ ഐഫോണ്‍ 6 എസ്,ഐഫോണ്‍ 6 എസ് പ്ലസ്‌ എന്നിവ പുറത്തിറക്കി. കൂടാതെ ആഡ് ബ്‌ളോക്കിംഗിന് വേണ്ടി ഐഒഎസ് 9 പുറത്തിറക്കുകയും ചെയ്തു.
app

ആപ്പിളിനോട് കിടപിടിക്കാന്‍ ലോലിപ്പോപ്പ് മധുരത്തിന് ശേഷം ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്ക് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മാലോ 6.0 നല്‍കി. ഓട്ടോ ബാക്കപ്പും ആപ് പെര്‍മിഷനുമായിരിന്നു ആന്‍ഡ്രോയിഡ് 6 വേര്‍ഷന്റെ ഏറ്റവും വലിയ സവിശേഷത. സ്ലീപ്പിംഗ് മോഡിലേക്ക് സ്വയം എത്തി ബാറ്ററി ഉപയോഗം കുറക്കുന്ന ഡോസ്, ശബ്ദ കമാന്‍ഡുകളിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗൂഗിള്‍ നൗ, ആന്‍ഡ്രോയിഡ് പേ സംവിധാനം തുടങ്ങി നിരവധി പുതുമകളോടെയാണ് ആന്‍ഡ്രോയിഡ് എം എത്തിയത്.

ഷിവോമി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയതും ഈ വര്‍ഷം തന്നെ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ചൈനീസ് മൊബൈല്‍ ഫോണ്‍ വമ്പനായ ഷവോമി ഇന്ത്യയില്‍ ഫോക്‌സ്‌കോണുമായി ചേര്‍ന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് തുടങ്ങിയത്.ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തി അയച്ച് ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാകുന്ന മെസേജിംഗ് സംവിധാനവുമായി ഫെയ്‌സ്ബുക്ക് മെസഞ്ചറും രംഗത്തെത്തി. സോപ്പ് ഉപയോഗിച്ച് കഴുകാവുന്ന വിസ്മയകരമായ ഫോണുമായി ജാപ്പനീസ് കമ്പനിയായ ക്യോസെറയും എത്തി. ഡിഗ്‌നോ റഫ്‌റെ എന്നാണ് ഫോണിന്റെ പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ട് സംവദിക്കാന്‍ നരേന്ദ്ര മോദി ആപ്പ് പുറത്തിറക്കിയത് 2015-ന്റെ നാഴികക്കല്ലായി.

modi 1

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ജാക്ക് ഡോര്‍സിയെ ഈ വര്‍ഷം ഒക്ടോബറോടെ നിയമിച്ചു. ഏത് ലാപ് ടോപ്പ് സ്‌ക്രീനും ഇനി ടച്ച് സ്‌ക്രീനാക്കാന്‍ നിയോനോഡെ കമ്പനി എയര്‍ബാചര്‍ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിച്ചിരിക്കുന്നത്.

laptop

2015-നെ ശക്തമായി പിടിച്ചുകുലുക്കി ഫെയ്‌സ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് കൂട്ടായ്മയുമായി രംഗത്തെത്തിയത് ഈ വര്‍ഷത്തിന്റെ തുടക്കങ്ങളിലായിരുന്നു. ഇന്റര്‍നെറ്റ് ആക്‌സസ് ഇല്ലാത്ത അവികസിത രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഫെയ്‌സ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് അവതരിപ്പിച്ചത്. എന്നാല്‍ ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഫെയ്‌സ്ബുക്ക് ഫ്രീബേസിക്ക്‌സിനെതിരെ ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടി 10 ലക്ഷത്തോളം ജനങ്ങള്‍ ട്രായിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് ഫ്രീബേസിക്ക്‌സ് അവതരിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇന്റര്‍നെറ്റ് സമത്വം ലംഘിക്കപ്പെടുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഫ്രീ ബേസിക്‌സ് നിര്‍ത്തി വെയ്ക്കാന്‍ റിലയന്‍സിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സൈബര്‍ ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് ഏറെ പ്രതീക്ഷകളുമായാണ്.
net ne

DONT MISS
Top