തുര്‍ക്കിയില്‍ പുതുവത്സാരാഘോഷത്തിനിടെ ചാവേറാക്രമണം പദ്ധതിയിട്ട രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

turkeyഅങ്കാര: തുര്‍ക്കി തലസ്ഥാനം അങ്കാരയില്‍ പുതുവര്‍ഷാഘോഷത്തിനിടയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഐഎസ് പ്രവര്‍ത്തകരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അങ്കാരയുടെ അതിര്‍ത്തി പ്രദേശമായ മാമാക്കില്‍ നിന്നാണ് ഭീകരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. കിസിലെ സ്‌ക്വയറില്‍ രണ്ടു സ്ഥലങ്ങളിലായി ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഷോപ്പിംഗ് മാളുകളും തെരുവുകളുമായിരുന്നു ഇവരുടെ പ്രധാന ആക്രമണ പ്രദേശങ്ങളെന്ന് അങ്കാര പൊലീസ് വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി 15000 പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒക്ടോബറില്‍ അങ്കാരയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിച്ച ആള്‍ക്കൂട്ടത്തില്‍ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് തീവ്രവാദ ആക്രമണം സംബന്ധിച്ച് അതീവ ജാഗ്രതയിലാണ് തുര്‍ക്കി.

DONT MISS
Top