ദോശ ഒരു രൂപ, പൊറോട്ട ഒന്നര രൂപ, ചായ നാലു രൂപ.. മുളകാടത്തെ ടീ സ്റ്റാളിന് ജനപ്രിയതയേറുന്നു

tea stallകൊല്ലം: വിലക്കുറവു കാരണം ജനപ്രിയമാവുകയാണ് കൊല്ലം മുളകാടകത്തെ ടീ സ്റ്റാള്‍ എന്ന ചെറിയ ഹോട്ടല്‍. ചായയ്ക്കും വടയ്ക്കും നാല് രൂപ വീതം ഈടാക്കുമ്പോള്‍ ഒന്നര രൂപ മാത്രമാണ് ഒരു പൊറോട്ടയുടെ വില.

ദോശ ഒരു രൂപ, പൊറോട്ടയ്ക്ക് ഒന്നര, കടലക്കറി അഞ്ച്, ബീഫ് 15 എന്നിങ്ങനെയാണ് ഈ കുഞ്ഞു ടീസ്റ്റാളിലെ വിലനിലവാര പട്ടിക. വിലക്കുറവ് തന്നെയാണ് ഹോട്ടലിനെ ജനപ്രിയമാക്കിയതും. ചായക്കടയില്‍ പലഹാരങ്ങള്‍ക്ക് വിലക്കുറവാണെങ്കിലും രുചിയുടെ കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും ചായക്കടക്കാര്‍ തയ്യാറല്ലതാനും.അതുകൊണ്ടു തന്നെ രാവിലെ കട തുറക്കുന്നതു മുതല്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതും.

15 രൂപയുണ്ടെങ്കില്‍ ടീ സ്റ്റാളില്‍ നിന്ന് ഒരു നേരത്തേക്ക് വയറ് നിറച്ച് ആഹാരവും കഴിച്ച്, ചായയും കുടിച്ചു മടങ്ങാം. കൂടുതല്‍ ലാഭം പ്രതിക്ഷിക്കാത്തതിനാല്‍ ഈ വിലയില്‍ കട നടത്തികൊണ്ട് പോകാനാകുന്നെന്നാണ് കടയുടമ പറയുന്നത്. എന്നാല്‍ അധിക ലാഭം ഈടാക്കത്തതിനാല്‍ വര്‍ദ്ധിച്ചു വരുന്ന പാചകവാതക വില കട നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

DONT MISS
Top