ഫെഫ്കയ്ക്ക് പുറത്തുള്ളവരെ സഹകരിപ്പിച്ച് സിനിമ നിര്‍മ്മിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

fefkaകൊച്ചി: ഫെഫ്കയ്ക്ക് പുറത്തുള്ളവരെ സഹകരിപ്പിച്ച് സിനിമ നിര്‍മ്മിക്കുന്ന കാര്യം ആലോചിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ നിരക്കുവര്‍ധനയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുപ്പത് ശതമാനം വേതനവര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. ഇതുമായി യോജിച്ചു പോകാനാവില്ല. അധികം ഈടാക്കിയ തുക മടക്കി നല്‍കാതെ ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

DONT MISS
Top