2016 ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്കും നവാസ് ഷെരീഫിനും ഒബാമയുടെ ക്ഷണം

NUCLEAR-SUMMITകറാച്ചി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ വാഷിംഗ്ടണില്‍ വച്ച് നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും ബരാക് ഒബാമയുടെ ക്ഷണം. 2016 മാര്‍ച്ച് 31 ഏപ്രില്‍ 1 എന്നീ തീയ്യതികളിലാണ് നാലാം ആണവ സുരക്ഷാ ഉച്ചകോടി നടക്കുന്നത്.

ഒബാമയുടെ ക്ഷണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിട്ടില്ല. എങ്കിലും ഇരുവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് ദേശീയ നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്. വാഷിംഗ്ടണില്‍ വച്ച് നടത്തുന്ന നാലാം ആണവ സുരക്ഷാ ഉച്ചകോടി 2014ലെ സമ്മേളനത്തില്‍ വച്ചു തന്നെ ഒബാമ പ്രഖ്യാപിച്ചിരുന്നു.

ഇരു രാഷ്ട്രത്തലവന്മാരും ആണവ സുരക്ഷാ ഉച്ചകോടിയിലും സംയുക്ത പങ്കാളിത്തം ഉറപ്പു വരുത്തുന്നതോടെ ഇന്ത്യയും പാകിസ്താനും ഈ വര്‍ഷമുണ്ടായ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്ന കാര്യവും വ്യക്തമാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പാക്‌സന്ദര്‍ശനം ഇരു രാജ്യങ്ങളുടേയും നയതന്ത്ര ചര്‍ച്ചകള്‍ ഏറെ ഗൗരവകരമായി തുടരുന്നതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.

DONT MISS
Top